മത്സ്യക്കറിയുടെ രുചി വർദ്ധിപ്പിക്കുവാൻ മാത്രമല്ല ആയുർവേദ പാരമ്പര്യ ചികിത്സയിലെ ഒരു വിശേഷപ്പെട്ട ഔഷധവുമായി കുടംപുളി സത്ത് ഉപയോഗിച്ചുവരുന്നു.
തൊണ്ടമുള്ള് അഥവാ ടോൺസലൈറ്റിസിന് ഒരു ഉത്തമ ഒറ്റമൂലിയാണ് കുടംപുളി സത്ത്, തൊണ്ടക്കുള്ളിൽ ടോൺസലൈറ്റിസ് ഉള്ള ഭാഗത്ത് 3 മുതൽ 5 ദിവസംവരെ രാവിലെയും വൈകുന്നേരവും കുടംപുളി സത്തുപുരട്ടിയാൽ ടോൺസലൈറ്റിസ് ശമിക്കും എന്ന് ആയുർവേദ പാരമ്പര്യ ചികിത്സകർ സാക്ഷ്യപ്പെടുത്തുന്നു.
ശരീരത്തിലെ കൊഴുപ്പു നിയന്ത്രിക്കുന്നതിനും അമിതവണ്ണം കുറക്കുന്നതിനും ഷുഗർ നിയന്ത്രിക്കുന്നതിനും അൾസർ ഉണ്ടാവാതിരിക്കുന്നതിനും ദിവസവും 3 നേരം 3 തുള്ളി വീതം കുടംപുളി സത്ത് കഴിക്കുവാൻ ആയുർവേദപാരമ്പര്യ ചികിത്സകർ നിർദേശിക്കുന്നു.
ഒരു കിലോ മത്സ്യക്കറിക്ക് സ്വാദിഷ്ടമായ പുളിരസം ലഭിക്കാൻ 8 മുതൽ 10 തുള്ളി വരെ കുടംപുളി സത്ത് ഉപയോഗിച്ചാൽ മതിയാകും.