മഴക്കാലമായി ഇനി തൊടിയിൽ കൂണുകൾ മുളക്കും എല്ലാം പറിച്ചെടുത്തു കറിവെക്കാൻ വരട്ടെ, എല്ലാകൂണും ഭക്ഷ്യയോഗ്യമല്ല എന്നറിയുക.
പറമ്പിൽ നിന്നും പറിച്ചെടുക്കുന്ന നല്ലവണ്ണം വിരിഞ്ഞ കൂൺ ഉപയോഗിക്കരുത്.അത് പോലെ മൊട്ടുപോലുള്ളവയും പറിക്കരുത്.പറിച്ചെടുത്ത കൂൺ മുറിച്ച് മഞ്ഞൾപ്പൊടി പുരട്ടി വെച്ചാൽ ചുവപ്പ്, ബ്രൗൺ ഇവയിലേതെങ്കിലും കളറിൽ കണ്ടാൽ കഴിക്കരുത്.വേവിച്ചാൽ മൂത്രത്തിൻ്റെ മണം വരികയോ,വെള്ളം കറുത്ത കളറിൽ വരികയോ ചെയ്താൽ വിഷാംശമുണ്ട്.ചൂടാക്കുമ്പോൾ മൂക്കിൻ്റെ തുമ്പിൽ അസ്വസ്ഥത കാണുന്നുണ്ടെങ്കിൽ ആ കൂൺ ഉപയോഗിക്കാൻ പാടില്ല.
ഭക്ഷ്യ യോഗ്യമായ കൂൺ
വൈക്കോൽ കൂനയിൽ ഉണ്ടാകുന്ന കൂൺ ആണ് വൈക്കോൽ കൂൺ.ഇത് ഭക്ഷ്യയോഗ്യമാണ്. ഗാനോഡർമ്മ എന്ന ഇനം കൂണിൽ നിന്നും ക്യാൻസറിന് എതിരെയുള്ള മരുന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ 2 തരം കൂൺ മാത്രം കൃഷി ചെയ്യുന്നുണ്ട്
ചിപ്പിക്കൂണും, പാൽ കൂണും.പിന്നെ എസിയിൽ ബട്ടൺ കൂൺ കൃഷിയും കുറഞ്ഞ രീതിയിൽ നടത്തുന്നുണ്ട്.
ചിപ്പിയുടെ മണവും,രൂപവുമുള്ളതിനാലാണ് ചിപ്പി കൂൺ എന്ന പേര് വന്നത്.
ചിപ്പി കൂണിൻ്റെ ആയുസ്സ് ഒരു ദിവസവും, പാൽ കൂണിൻ്റേത് 4 ദിവസം വരെയുമാണ്. ചിപ്പിക്കൂൺ ഈർപ്പം കൂടുതൽ ഉള്ള സമയത്താണ് കൂടുതൽ ഉണ്ടാകുന്നത്. ഭക്ഷ്യയോഗ്യമായകച്ചിക്കൂൺ , ചിപ്പിക്കൂൺ, പാൽക്കൂൺ ഇവ നമുക്ക് വ്യാവസായിക അടിസ്ഥാനത്തിൽ വളര്ത്തിയെടുക്കാവുന്നതാണ്. ഫെല്ലിനസ്, കോറിയോലസ് എന്നിവയും ഔഷധഗുണമുള്ള കൂണുകൾ ആണ്. മറ്റ് ഭക്ഷണ പദാര്ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുമിളിൽ വളരെ കുറവാണ്. പ്രോട്ടീൻ കൂടാതെ വിറ്റാമിൻ ബി, സി, ഡി, റിബോഫ്ലാബിൻ , തയാമൈൻ, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കൂണിൽ അടങ്ങിയിട്ടുണ്ട്.
ഈ അറിവ് മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്തു കൊടുക്കുക.