Knowledge bank

Tips for spreading roots quickly | വേര് വേഗത്തിൽ പടരാൻ

The root is responsible for supporting a plant in the soil, supplying nutrients to it, and distributing elements to its tissues. Plants absorb elements from the soil and transport them to different parts of the plant using small molecules. We consume the roots of certain plants. Others are used as medicine. Root growth is therefore essential for plant growth. For rapid root growth, powdery mildew is used.
1. Make sure the soil is well-drained.
2. The base fertilisers should be properly applied.
3. In the case of coconut, chop the soil and apply 2 kg of salt on the stems after application of fertilizer.
4. Weeds need to be transplanted in a timely manner.
5. Organic matter should always be mulched around plant stems.
6. Make sure water is available. Low humidity is always good for the bottoms of plants.
7. Don’t forget to mix the bed well before adding top fertilisers.
8. Soak spinach, cabbage, cauliflower, etc in Pseudomonas solution before planting.
9. You can mulch tuber varieties like elephant yam and Colocasia to prevent root rot, and you can sprinkle 50 grams of salt on each mushroom before adding soil.
10. A fungicide called mycorrhiza can be added to organic manures to facilitate rooting.

—-Malayalam—–
വേര് വേഗത്തിൽ പടരാൻ
ഒരു സസ്യത്തെ മണ്ണിൽ താങ്ങിനിർത്തുന്നതും അതിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതും അതിന്റെ കോശകലകളിലേക്ക് മൂലകങ്ങളെ വിതരണം ചെയ്യുന്നതും വേരാണല്ലോ. ചെറിയ മൂലലോമികകൾ ചുറ്റുപാടുമുള്ള മണ്ണിൽ നിന്ന് ആവശ്യമുള്ള മൂലകങ്ങൾ വലിച്ചെടുത്ത് ചെടിയുടെ വിവിധഭാഗങ്ങളിലേക്കെത്തിക്കുന്നു. ചില സസ്യങ്ങളുടെ വേരു തന്നെയാണ് നാം ഭക്ഷണമാക്കുന്നത്. ചിലതിന്റെ വേരുകൾ അമൂല്യമായ ഔഷധങ്ങളായും ഉപയോഗിച്ചുവരുന്നു. അങ്ങനെ വരുമ്പോൾ വേരുപടലത്തിന്റെ വളർച്ച ചെടിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നു. വേരുകൾ പെട്ടെന്നു വളരാനുള്ള പൊടിക്കൈകൾ
1. നന്നായി ഇളക്കിപ്പൊടിയാക്കിയ മണ്ണിൽ കൃഷിയിറക്കുക.
2. അടിവളം ശരിയായരീതിയിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
3. തെങ്ങിനാണെങ്കിൽ ചെത്തി തടമെടുത്ത് വളപ്രയോഗത്തിന് ശേഷം അതിന്റെ മുരട്ടിൽ മൂടൊന്നിന് രണ്ടുകിലോ വീതം ഉപ്പ് വിതറുക.
4. കളകൾ യഥാസമയം പറിച്ചു മാറ്റുക.
5. ചെടിയുടെ മുരട്ടിൽ എല്ലായിപ്പോഴും ജൈവവസ്തുക്കൾക്കൊണ്ട് പുതയിടുക.
6. ജല ലഭ്യത ഉറപ്പുവരുത്തുക. കുറഞ്ഞ ഈർപ്പം എല്ലായിപ്പോഴും ചെടികൾക്ക് ചുവട്ടിൽ നല്ലതാണ്.
7. മേൽവളം ചേർക്കുന്ന സമയങ്ങളിൽ തടം നന്നായി ഇളക്കിയതിന് ശേഷം ചേർക്കാൻ മറക്കരുത്.
8. തവാരണകളിൽനിന്ന് മാറ്റിനടുന്ന ചീര, കാബേജ് , കോളിഫ്‌ളവർ തുടങ്ങിയയിനങ്ങളിൽ. നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയിൽ അല്പനേരം മുക്കിവെക്കാൻ മറന്നു പോവരുത്.
9. ചേന, ചേമ്പ് എന്നിങ്ങനെയുള്ള കിഴങ്ങു വർഗങ്ങൾ വേര് വേഗം പടർത്താൻ പുതയിട്ട് മണ്ണ് കൂട്ടുന്നതിന് മുമ്പ് ഓരോ കൂനയ്ക്കും 50 ഗ്രാം വീതം ഉപ്പ് വിതറിനൽകാം.
10. ജൈവവളങ്ങളുടെ കൂടെ മൈക്കോറൈസ എന്ന മിത്രകുമിൾ ചേർത്താൽ വേര് പിടുത്തം പെട്ടെന്ന് നടക്കും.

Share this post
Share on facebook
Facebook
Share on twitter
Twitter
Share on telegram
Telegram
Share on whatsapp
WhatsApp

See more posts

New products

Rainbow Corn Purple | Glass gem Corn Purple

45
Add to basket

Rainbow corn Multi color / Glass gem Corn Multi color

45
Add to basket

Rainbow corn White & Yellow / Glass gem Corn White & Yellow

45
Add to basket

Rainbow corn White / Glass gem Corn White

45
Add to basket

Lady finger Green Candle | Candle Okra Green (Edgeless green okra rare verity)

50
Add to basket

Nepali Cucumber (Old Cucumber)

30
Add to basket

Rainbow corn Red / Glass gem Corn Red

45
Add to basket
GET THE FARMSELLER APP NOW

AN ONLINE NURSERY FOR ALL INDIANS THAT IS SIMPLE AND EASY TO USE

Shopping cart
Start typing to see products you are looking for.
/* ]]> */