മധുര തുളസി, നാളത്തെ മധുരം !
മാർക്കറ്റിൽ നിന്നും നാം വാങ്ങുന്ന പഞ്ചസാര മനോഹരമായി വെളുത്ത ക്രിസ്റ്റലുകളാക്കാൻ മനുഷ്യ ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന പല രാസപദാർത്ഥങ്ങളും ഉപയോഗിക്കുന്നുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, വിഷാദം, ഡിമെൻഷ്യ, കരൾ രോഗം, ചിലതരം അർബുദം എന്നിവയ്ക്കുള്ള ഉയർന്ന സാധ്യതയാണ് പഞ്ചസാര ഉപയോഗത്തിലൂടെ നമ്മെ കാത്തിരിക്കുന്നത്. എന്നാൽ കലോറിയും കൊഴുപ്പും ഇല്ലാത്ത ശുദ്ധമായ മധുര തുളസി പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്നത് പഞ്ചസാരയുടെ ദൂഷ്യവിപത്തുകളിൽ നിന്നും വിമുക്തി നൽകുക മാത്രമല്ല കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ സഹായകമാകുകയും ചെയ്യും….