ആവശ്യമായ ചേരുവകൾ
കറ്റാർ വാഴ ജെൽ – 1 ടേബിൾ സ്പൂൺ
ശുദ്ധമായ തേൻ – 1 ടേബിൾ സ്പൂൺ
കറുവ പട്ട നന്നായി പൊടിച്ചത് – 1/4 (കാൽ) ടേബിൾ സ്പൂൺ
വൃത്തിയായി കഴുകി ഉണക്കിയെടുത്ത ഒരു ഗ്ലാസിൽ ഇവ മൂന്നും ഇട്ട് നന്നായി ഇളക്കി അതിൽ വേരുപിടിപ്പിക്കാനുള്ള കമ്പുകളുടെ ചുവടുഭാഗം മുക്കി ചകിരിച്ചോറിലോ റൂട്ടിങ് സ്പോഞ്ചിലോ കുത്തി വെച്ച് എയർ ഉള്ളിൽ കടക്കാതെ എന്നാൽ വെളിച്ചം കടക്കുന്ന രീതിയിൽ പ്ലാസ്റ്റിക് കൊണ്ട് കവർ ചെയ്ത് വേരുപിടിപ്പിക്കാൻ വെക്കുക. വേരുപിടിപ്പിക്കേണ്ട കമ്പുകളിൽ നിന്നും ഏറ്റവും മുകളിലെ ഒന്നോ രണ്ടോ തളിർ ഇല മാത്രം നിറുത്തി ബാക്കി കട്ട് ചെയ്തു കളയാൻ മറന്നുപോകരുത്.
Knowledge bank
റൂട്ടിംഗ് ഹോർമോൺ വീട്ടിൽ നിർമിക്കാം
Menu