Long yard beans / വള്ളി പയർ
₹24
വള്ളി പയർ – സർവ സാധാരണമായി കണ്ടുവരുന്ന ഒരിനമാണിത്, നല്ല വിളവ് നൽകുന്ന ഇവ സ്വാദിഷ്ടവുമാണ്.
വട്ടത്തിൽ തടമെടുത്തു നടാവുന്നതാണ് ഇങ്ങനെ നടുമ്പോൾ പടർന്നു കയറുവാൻ ശാഖകൾ ഉള്ള ഉണങ്ങിയ മരച്ചില്ലകളോ അതല്ലെങ്കിൽ രണ്ടു മീറ്ററിൽ അധികം നീളമുള്ള മൂന്നോ നാലോ കമ്പുകൾ തടത്തിനു ചുറ്റും നാട്ടി അതിന്റെ അഗ്രഭാഗ ത്തിന്റെ ഒരടി താഴെ വെച്ച് പരസ്പരം കൂട്ടി കെട്ടി ഒരു കൂടാരം പോലെ ആക്കുക. ഒരു തടത്തിൽ നാലു ഭാഗത്തായി ഒരു കുഴിയിൽ രണ്ടു വിത്തുകൾ വീതം നടുക കമ്പുകൾ നടുമ്പോൾ പയർ ചെടികൾക്ക് അടുത്തായി നാട്ടുകയും വള്ളി വീശുമ്പോൾ അതിലേക്ക് പടർത്തുകയും ചെയ്യുക.
കൂടാതെ ഇത് എരി വെട്ടി നീളത്തിൽരണ്ടുരണ്ടു തൈകൾ വീതം രണ്ടടി അകലത്തിൽ നടാവുന്നതാണ് , ഇങ്ങനെ നടുമ്പോൾ ഓരോ പയർ ചെടിയുടെയും ചുവട്ടിൽ തൂണുകൾ നാട്ടി തൂണുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അതിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സമാന്തരമായി ഒന്നര അടി ഇടവിട്ട് വള്ളികൾ കെട്ടി അതിലേക്കു പയർ പടർത്താവുന്നതാണ്.
തുടക്ക കാരായ കൃഷി കാർക്കു വേണ്ടി തയ്യാറാക്കിയ സ്വജന്യ ഇ – ബുക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആണ് ചുവടെ കൊടുത്തിരിക്കുന്നത്, നിങ്ങൾ തുടക്ക കാരാണെങ്കിൽ ഇത് വായിച്ച ശേഷം മാത്രം കൃഷിയിലേക്ക് ഇറങ്ങുന്നത് വളരെ നന്നായിരിക്കും.
https://farmseller.in/wp-content/uploads/2020/05/ADUKKALATHOTTAM-eBOOK-1-2.pdf