സാധാരണക്കാരെ സംബന്ധിച്ച് കുഴപ്പിക്കുന്ന ഒരു സംഭവം ആണ് നല്ല തെങ്ങിൻ തൈകൾ എങ്ങിനെ തിരഞ്ഞെടുക്കാം എന്നത് ….അതിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിയില്ല എന്നത് തന്നെയാണ് അതിലെ പോരായ്മകൾ ….ഇപ്പോൾ കൂടുതൽ ആളുകളും കൂടയിൽ വളർന്ന തൈകൾ തിരഞ്ഞെടുക്കുവാൻ ആണ് ഇഷ്ടപ്പെടുന്നത് ….അതിലും ചില നല്ലതും മോശവുമായ കാര്യങ്ങൾ ഉണ്ട് …പണ്ട് റബ്ബർ തൈ തിരഞ്ഞെടുക്കുമ്പോൾ കോൽ തൈ ,കൂട തൈ എന്നിങ്ങനെ രണ്ട് രീതികൾ ഉണ്ടായിരുന്നു …എന്നാൽ നല്ല കർഷകർ അന്ന് തിരഞ്ഞെടുത്തിരുന്നത് കോൽ തൈകൾ ആയിരുന്നു …..
സ്ഥലത്തിന്റെ പ്രത്യേകതകളും ,സംരക്ഷണവും എല്ലാം ഇതുമായി ബന്ധപ്പെടുത്തേണ്ടതുണ്ട് ….കൂടയിൽ വളർത്തിയ തൈകൾ ആണെങ്കിൽ …ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുവാനുള്ള സൗകര്യം , തൈകൾ വേഗത്തിൽ നശിച്ച് പോകില്ല എന്ന ഗുണങ്ങൾ ഒക്കെയുണ്ട് …എന്നാൽ ഇവയ്ക്ക് ചില ദോഷവശങ്ങളും ഉണ്ട് ….അത് അവയുടെ വളർച്ചയെ സംബന്ധിച്ച് തന്നെ ….തെങ്ങിൻ തൈകൾ തന്നെയാണ് ഇതിൽ ഏറ്റവും നല്ല ഉദാഹരങ്ങൾ ആയി എടുക്കാവുന്നത് ….കൂടയിൽ വളർത്തിയ തൈകൾ ആണെങ്കിൽ വിപണനം നടത്തിയവർക്ക് സംരക്ഷിക്കുവാനും വില കൂടുതൽ കിട്ടുന്നതും എല്ലാം അവയ്ക്ക് തന്നെ …കൂടയിൽ വളരുന്ന തൈകളുടെ വേരുകൾ മണ്ണിൽ കുഴിച്ച് വയ്ക്കുമ്പോൾ സാവധാനം മാത്രമേ മണ്ണുമായി യോജിച്ച് തൈകളുടെ വളർച്ച ആരംഭിക്കുകയുള്ളു …അത് മറ്റൊന്നും അല്ല ….അവയുടെ വേരുകൾ കൂടയിൽ തന്നെ ചുറ്റിത്തിരിഞ്ഞു കിടക്കുന്നതുകൊണ്ട് തന്നെ ….പുതിയ വേരുകൾ അവയിൽ നിന്നും വളർന്നുവരുവാൻ സമയം എടുക്കുന്നതുകൊണ്ട് തൈകളുടെ വളർച്ചയിലും അതിന്റെ കാലതാമസം കാണുന്നു….എന്നാൽ നഴ്‌സറിയിൽ പാകി മുളപ്പിച്ച തൈകൾ പറിച്ചെടുത്ത് കുഴിച്ച് വയ്ക്കുമ്പോൾ ആദ്യഘട്ടത്തിൽ കുറച്ച് ശ്രദ്ധ കൂടുതൽ കൊടുക്കുകയാണെങ്കിൽ തൈകൾ പിന്നീട് കരുത്തോടെ വളരുന്നതായി കാണുന്നു ….
ഈ രീതിയിൽ കൂടയിൽ അല്ലാതെ പാകി മുളപ്പിച്ച തെങ്ങിൻ തൈകൾ കുഴിച്ച് വയ്ക്കുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കുവാനും ഉണ്ട് ….തെങ്ങിൻ തൈകൾ പറിച്ച് എടുക്കുമ്പോൾ അതിൽ കാണുന്ന കരുത്തില്ലാത്ത വേരുകൾ വെട്ടിക്കളയുക എന്നത് പ്രധാനം ആണ് ..പിന്നീട് അതിൽ നിന്നും പൊട്ടിവരുന്ന വേരുകൾ തെങ്ങിൻ തൈയെ കരുത്തോടെ വളരുവാൻ സഹായിക്കുന്നു ….ഇതുപോലുള്ള തൈകൾ കുഴിച്ച് വയ്ക്കുമ്പോൾ ആരംഭത്തിൽ തൈകൾക്ക് കുറച്ച് ക്ഷീണം തോന്നുമെങ്കിലും ..പിന്നീട് അവ കരുത്തോടെ വളരും ….ആദ്യഘട്ടത്തിൽ വേണ്ട വെള്ളവും ,വളവും കൊടുത്ത് തൈകൾ നശിച്ച് പോകാതെ ശ്രദ്ധിക്കണം ….സ്വന്തമായി വിത്ത് തേങ്ങകൾ പാകി മുളപ്പിക്കുകയാണെങ്കിൽ ഈ രീതിയിൽ തൈകൾ നടുന്നത് ആയിരിക്കും നല്ലത് ….തൈകളുടെ നല്ല വളർച്ച മാത്രം അല്ല ..പണവും ലാഭം ഉണ്ട് …പിന്നെ നമ്മൾ വിത്ത് തേങ്ങാ പാകി മുളപ്പിച്ചാലും മുളപ്പിക്കുന്നത് എല്ലാം കൃഷി ചെയ്യുവാൻ യോജിച്ചത് ആകണം എന്നില്ല …..കണ്ണാടി കനം കൂടുതൽ ഉള്ളതും ,കിളിയോല വേഗത്തിൽ വന്നതുമായ തൈകൾ വേണം കൃഷി ചെയ്യുവാൻ …അവ കരുത്തുള്ള തൈകൾ ആയിട്ടാണ് കണക്കാക്കുന്നത് …എന്നാൽ തൈകൾ വിപണനം ചെയ്യുന്നവർ മുളയ്ക്കുന്നത് എല്ലാം വിപണനം ചെയ്യുന്നതായിട്ടാണ് കാണുന്നത് ….വിത്ത് ഗുണം പത്ത് ഗുണം എന്നത് വെറുതെ പറഞ്ഞിരുന്നതല്ല….കൃഷി ചെയ്യുന്ന വിത്തുകൾ നല്ലത് ആയിരുന്നാൽ മാത്രമേ നമ്മുടെ അദ്ധ്വാനത്തിന് ഉദ്ദേശിക്കുന്ന ഗുണവും കിട്ടുകയുള്ളു .