Eudrilus eugeniae / African earthworm for vermicompost / വെർമി കമ്പോസ്റ്റിനുള്ള ആഫ്രിക്കൻ മണ്ണിര – Price / 10 Nos
₹100
ജൈവ വളങ്ങളിൽ ഏറ്റവും ഫലവത്തായ ഒന്നാണ് മണ്ണിര കമ്പോസ്റ്റ് അഥവാ വെർമി കമ്പോസ്റ്റ്. ഇതിന്റെ ഉപയോഗം സസ്യങ്ങളിൽ വളരെ വേഗത്തിൽ പ്രകടമാകുന്നു. വെർമി കമ്പോസ്റ്റ് സംവിധാനത്തിൽ നിന്നും വരുന്ന ദ്രവ ജൈവ വളമായ വെർമി വാഷ് പച്ചക്കറികളിലും അലങ്കാര ചെടികളിലും ഒരു വളർച്ചാ ടോണിക്ക് ആയി ഉപയോഗിക്കാം. ചീര പോലുള്ള ഇലച്ചെടികളിൽ ഓരോ തവണ വിളവെടുപ്പിനുശേഷം വെർമിവാഷ് സ്പ്രൈ ചെയ്യുന്നത് അതിവേഗം അടുത്ത വിളവെടുപ്പിനു അവയെ പാകമാക്കും. വളരെ ചെലവ് കുറഞ്ഞ രീതിയിൽ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് വീടുകളിൽ സ്ഥാപിക്കാവുന്നതാണ്. ചെറിയൊരു വെർമി കംപോസ്റ്റ് യൂണിറ്റ് ഉണ്ടെങ്കിൽ സ്വതം അടുക്കളത്തോട്ടത്തിലേക്ക് വിലകൊടുത്തു ജൈവ വളങ്ങൾ വാങ്ങേണ്ടി വരില്ല. ഇത്തരത്തിൽ വെർമികംപോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ജൈവ മാലിന്യങ്ങൾ അതിവേഗം തിന്നു തീർക്കുകയും അതിവേഗം പെറ്റു പെരുകുകയും ചെയ്യുന്ന മണ്ണിരകൾ. ഇത്തരത്തിൽ ഉള്ള മണ്ണിരകളിൽ പ്രധാനമാണ് ആഫ്രിക്കൻ മണ്ണിരകൾ അഥവാ Eudrilus eugeniae / യൂഡ്രിലസ് യൂജീനിയ. 10 എണ്ണം അടങ്ങുന്ന ഒരു പാക്കിന് 100 രൂപയാണ് വില.