Blog

ട്രൈക്കോഡെർമ കേക്ക് നിർമ്മാണവുമായി കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം

തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഫൈറ്റോഫ്തോറ പാമിവോറ എന്ന കുമിൾ മൂലം ഉണ്ടകുന്ന കൂമ്പ്ചീയൽ രോഗം . നാമ്പോല വാടി അഴുകി നശിക്കുന്നതാണ് കൂമ്പു ചീയലിന്റെ ലക്ഷണം. ഇളം തെങ്ങുകളിലായി മഴക്കാലത്താണ് കൂമ്പ് ചീയൽ രോഗം കൂടുതലായി കാണപ്പെടുന്നത്.
കൂമ്പു ചീയൽ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനായി സി പി സി ആർ ഐ- കാസർകോഡ് വികസിപ്പിച്ചെടുത്ത വളരെ ലളിതവും ഫലവത്തായതുമായ സാങ്കേതിക വിദ്യയാണ് ട്രൈക്കോഡെർമകേക്ക്. ട്രൈക്കോഡെർമ ഹർസിയാനം എന്ന മിത്രകുമിൾ ചകിരിച്ചോറിൽ വളർത്തിയെടുത്താണ് ട്രൈക്കോഡെർമ കേക്ക് തയ്യാറാക്കുന്നത് .ട്രൈക്കോഡെർമ കേക്ക് സാധാരണ സാഹചര്യത്തിൽ ഒരു വർഷത്തോളം സൂക്ഷിക്കാവുന്നതാണ് .

ഉപയോഗക്രമം
• കൂമ്പു ചീയൽ രോഗത്തിനെതിരെ പ്രതിരോധ നടപടിയായി ട്രൈക്കോഡെർമ കേക്ക് കാലവർഷാരംഭത്തിനും മുൻപായി ഓലക്കവിളുകളിൽ വച്ചുകൊടുക്കുക
• നാമ്പോലയ്ക്കു ചുറ്റുമുള്ള രണ്ട്‌ ഓലക്കവിളുകളിലായി ഓരോ ട്രൈക്കോകേക്ക് വീതം വച്ച് കൊടുക്കുക
• കുറഞ്ഞ ചിലവിൽ വളരെ ഫലപ്രദമായി കൂമ്പുചീയലിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ട്രൈക്കോഡെർമ കേക്കുകൾ കണ്ണൂർ കൃഷി വിഞ്ജാന കേന്ദ്രത്തിൽ ലഭ്യമാണ്.

വിളിക്കേണ്ട നമ്പർ : 8547675124
വില: Rs.5/ട്രൈക്കോകേക്ക്.

Share this post
Share on facebook
Facebook
Share on twitter
Twitter
Share on telegram
Telegram
Share on whatsapp
WhatsApp

See more posts

GET THE FARMSELLER APP NOW

AN ONLINE NURSERY FOR ALL INDIANS THAT IS SIMPLE AND EASY TO USE

Shopping cart
Start typing to see products you are looking for.
/* ]]> */