Ipomoea mauritiana plant / പാൽമുതുക്ക് – ചെടി
₹70
മെലിഞ്ഞ ശരീരം പുഷ്ടിക്കുന്നതിനും, മുലപ്പാൽ വർദ്ധനയ്ക്കും “പാൽമുതുക്ക്”
വെള്ള പാൽമുതുക്ക്, കരിമുതുക്ക് ഇങ്ങനെ രണ്ടുതരം നമ്മുടെ നാട്ടിലുണ്ട്. ഇതിൽ വെള്ള പാൽമുതുക്കാണ് ഔഷധ ഗുണമുള്ളത്. മുലപ്പാൽ വർദ്ധനക്കും ശരീര പുഷ്ടിക്കും വെള്ള പാൽ മുതക്ക് ആയുർവേദ ആചാര്യൻ മാർ നിർദേശിക്കുന്നു.
ഔഷധ ഗുണങ്ങൾ :- വാതരോഗങ്ങൾ ശമിപ്പിക്കുന്നു, ശരീരം ശക്തിപ്പെടുത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യും. കൂടാതെ മുലപ്പാൽ വര്ധനക്കും ഇത് നല്ലൊരു ഔഷധമാണ്. ചില ഔഷധ പ്രയോഗങ്ങൾ:- പാൽമുതുക്ക് കിഴങ്ങ് അരിഞ്ഞ് നന്നായി ഉണക്കി പൊടിച്ചു 3 ഗ്രാം മുതൽ 10 ഗ്രാം വരെ രാവിലെയും വൈകിട്ടും വീഞ്ഞിലോ പാലിലോ കലക്കി പതിവായി കഴിച്ചാൽ പ്രസവാനന്തരം സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കും.
പാൽമുതുക്ക് കിഴങ്ങ് അരിഞ്ഞ് നന്നായി ഉണക്കി പൊടിച്ചു അതേ അളവിൽ ബാർലി പൊടിയും ചേർത്ത് അതിൽ നെയ്യും പാലും പഞ്ചസാരയും ആവശ്യത്തിന് വെള്ളവും ചേർത്ത് തീയിൽ വെച്ച് കുറുക്കി തണുത്തതിനു ശേഷം അൽപ്പം തേനും ചെറുത്തു പതിവായി കഴിച്ചാൽ മെലിഞ്ഞ ശരീരമുള്ളവർ തടിക്കും, മെലിഞ്ഞ കുട്ടികൾക്ക് ഇത് വളരെ ഫലപ്രദമാണ്.